Latest NewsNewsIndia

മ്യാൻമർ അതിർത്തിയിൽ സൈനിക കേന്ദ്രത്തിന് നേരെ വെടിവെയ്പ്പ്: ജവാന് പരിക്കേറ്റു

ന്യൂഡൽഹി: മ്യാൻമർ അതിർത്തിയിൽ സൈനിക കേന്ദ്രത്തിന് നേരെ വെടിവെയ്പ്പ്. അരുണാചൽ പ്രദേശിന്റെ തെക്ക് ഭാഗത്തുള്ള പാങ്ങ്സൗവിലെ സൈനിക കേന്ദ്രത്തിനു നേരെ ഉണ്ടായ വെടിവെയ്പ്പിൽ ജവാന് പരിക്കേറ്റു. അക്രമികൾക്കെതിരെ വെടിയുതിർത്തതായി സൈന്യം അറിയിച്ചു.

Read Also: ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഇനി വീടുകളിൽ ഉൽപ്പാദിപ്പിക്കാം, ഓണത്തിന് സൗരോർജ്ജം എത്തുന്നത് 25,000 വീടുകളിൽ

അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ സൈനികന്റെ ആരോഗ്യനില തൃപ്തികരമാണ്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ദൂരെയുള്ള മ്യാൻമറിൽ നിരവധി വിമതർ ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കലാപം സൃഷ്ടിച്ചത് വിമതരാകാമെന്നാണ്‌ സൈന്യത്തിന്റെ വിലയിരുത്തൽ. ക്യാമ്പുകളിൽ പലതും വനത്തിനുള്ളിലായതിനാൽ ഇവരെ കണ്ടെത്താൻ പ്രയാസകരമാണെന്ന് ഇന്റലിജൻസും വ്യക്തമാക്കിയിട്ടുണ്ട്.

Read Also: വിമാന യാത്രക്കിടെ യുവതിക്ക് ദാരുണാന്ത്യം: മരിച്ചതറിയാതെ ഭര്‍ത്താവും മക്കളും വിമാനത്തില്‍ യാത്ര ചെയ്തത് എട്ട് മണിക്കൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button