KottayamKeralaNattuvarthaLatest NewsNews

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം : മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

വെ​ച്ചൂ​ച്ചി​റ മ​ണ്ണ​ടി​ശാ​ല സ്വ​ദേ​ശി​നി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ്ര​സ​ന്ന (58), മ​ക്ക​ളാ​യ ചൈ​ത്ര (24), ജാ​ക്സ​ണ്‍ (22)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മ​ണി​മ​ല: കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേറ്റു. വെ​ച്ചൂ​ച്ചി​റ മ​ണ്ണ​ടി​ശാ​ല സ്വ​ദേ​ശി​നി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ്ര​സ​ന്ന (58), മ​ക്ക​ളാ​യ ചൈ​ത്ര (24), ജാ​ക്സ​ണ്‍ (22)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ പു​ന​ലൂ​ർ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ മ​ണി​മ​ല​യ്ക്ക് സ​മീ​പം ക​രി​മ്പ​ന​ക്കു​ള​ത്താണ് അപകടം നടന്നത്. ഇ​ട​റോ​ഡി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്ന കാ​റി​ൽ റാ​ന്നി ഭാ​ഗ​ത്ത് നി​ന്നു വ​ന്ന മ​റ്റൊ​രു കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റാ​ന്നി ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കി​ല്ല. പ​രി​ക്കേ​റ്റ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Read Also : ചരിത്രം തിരുത്തി കുറിച്ച ഇന്ത്യൻ സായുധ സേനയിലെ ധീര വനിതകൾ

അപകടത്തിൽ പരിക്കേറ്റ​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ണി​മ​ല പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button