Latest NewsIndia

സുപ്രീം കോടതിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന കപിൽ സിബലിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: സുപ്രീം കോടതിയുടെ സമീപകാല തീരുമാനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധം. ഈ വ്യവസ്ഥിതിയിൽ തനിക്ക് യാതൊരു പ്രതീക്ഷയും അവശേഷിക്കുന്നില്ല എനന്നായിരുന്നു കബിൽ സിബൽ പറഞ്ഞത്. ‘സുപ്രീം കോടതിയിൽ നിന്ന് നിങ്ങൾക്ക് നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ, അത് വലിയ തെറ്റിദ്ധാരണയാണ്. സുപ്രീം കോടതിയിൽ 50 വർഷത്തെ പ്രാക്ടീസ് പൂർത്തിയാക്കിയ ശേഷമാണ് ഞാൻ ഇത് പറയുന്നത്’, സിബൽ പറഞ്ഞു.

‘എപ്പോൾ വേണമെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ വീട്ടിലേക്ക് വരാം. എവിടെയാണ് നിങ്ങളുടെ സ്വകാര്യത?’, കപിൽ സിബൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് ‍, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ,നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റ് എന്നീ സംഘടനകൾ‍ ഡൽഹിയിൽ സംഘടിപ്പിച്ച പീപ്പിൾസ് ട്രിബ്യൂണലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു പലർക്കും പ്രത്യേക അന്വേഷണ സംഘം നൽകിയ ക്ലീൻ ചിറ്റ് ചോദ്യം ചെയ്ത് മുൻ കോൺഗ്രസ് എംപി എഹ്‌സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജി തള്ളിയതിനെയും കപിൽ സിബൽ വിമർശിച്ചു. സിബൽ ആയിരുന്നു ഇവരുടെ അഭിഭാഷകൻ.

അതേസമയം, കപിൽ സിബലിന്റെ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. കപിൽ സിബൽ ആ​ഗ്രഹിക്കുന്ന രീതിയിൽ കേസുകൾ തീർപ്പാക്കിയില്ലെങ്കിൽ, നീതിന്യായ വ്യവസ്ഥ പരാജയപ്പെട്ടു എന്നല്ല അതിനർത്ഥമെന്ന് ഓൾ ഇന്ത്യ ബാർ അസോസിയേഷൻ ചെയർമാൻ ഡോ ആദിഷ് സി അഗർവാല പറഞ്ഞു.

‘തങ്ങൾ‌ വിചാരിക്കുന്നതിനനുസരിച്ച് കോടതി തീരുമാനങ്ങൾ എടുക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരു ചെറിയ കൂട്ടം ആളുകൾക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം ഒരു മുതിർന്ന അഭിഭാഷകനാണ്. അത്തരം പരാമർശങ്ങൾ നടത്തിയതിൽ ഞാൻ അത്ഭുതപ്പെടുന്നു. വിധികളെ വിമർശിക്കാം, എന്നാൽ ഇത്തരം സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താൻ പാടില്ല’, മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ മഹേഷ് ജഠ്മലാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button