Latest NewsIndia

കോയമ്പത്തൂരിൽ ക്ഷേത്രം പൊളിക്കാനുള്ള ഡിഎംകെ സർക്കാർ നീക്കത്തിന് തിരിച്ചടി: വിശ്വാസികളുടെ പ്രതിഷേധത്തിൽ അധികൃതർ കീഴടങ്ങി

ചെന്നൈ: കോയമ്പത്തൂരിൽ ക്ഷേത്രം പൊളിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ. പ്രതിഷേധവുമായി വിശ്വാസികൾ തടിച്ചു കൂടിയതോടെ അധികൃതർ ക്ഷേത്രം പൊളിച്ച് നീക്കാതെ മടങ്ങിപ്പോയി. സ്ഥലം കയ്യേറി നിർമ്മിച്ചതാണെന്ന് ആരോപിച്ചാണ് സർക്കാർ ക്ഷേത്രം തകർക്കാൻ കോർപ്പറേഷന് നിർദ്ദേശം നൽകിയത്. സുയാമ്പു തമ്പുരാൻ ക്ഷേത്രം പൊളിച്ച് നീക്കാനുള്ള ശ്രമാണ് വിശ്വാസികൾ ചെറുത്തത്.

കോയമ്പത്തൂർ കോർപ്പറേഷനിലെ ഏഴാം വാർഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇരുനൂറ് വർഷക്കാലം പഴക്കമുള്ള ക്ഷേത്രമാണ് ഇത്. നാലായിരം ചതുരശ്ര അടിയിലുള്ള ക്ഷേത്രത്തിൽ പ്രതിദിനം വന്നു പോകുന്നത് നൂറുകണക്കിന് വിശ്വാസികളാണ് .  ക്ഷേത്രത്തിന് സമീപമായി ഒരു സ്വകാര്യ വ്യക്തി കട നടത്തുന്നുണ്ട്. ഇയാൾ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ക്ഷേത്രം പുറമ്പോക്കിലാണെന്ന് കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ ബുൾ ഡോസറുമായി അധികൃതർ സ്ഥലത്ത് എത്തി. എന്നാൽ ഇരുന്നൂറിലധം വിശ്വാസികൾ സ്ഥലത്ത് പ്രതിഷേധവുമായി എത്തുകയായിരുന്നു. വിശ്വാസികളെ അനുനയിപ്പിക്കാൻ ഉൾപ്പെടെ ശ്രമമുണ്ടായെങ്കിലും ഫലം കണ്ടില്ല. ഇതോടെ അധികൃതർ തിരികെ മടങ്ങുകയായിരുന്നു. വിശ്വാസികൾ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button