Latest NewsIndia

നിയമം ലംഘിച്ചു നിർമ്മിച്ചെന്നാരോപണം : ആഞ്ജനേയ ക്ഷേത്രം തകർത്ത് ഡിഎംകെ സർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ ആഞ്ജനേയ ക്ഷേത്രം തകർത്ത് ഡിഎംകെ സർക്കാർ. നിയമം ലംഘിച്ച് നിർമ്മിച്ചതാണെന്ന് ആരോപിച്ചാണ് സർക്കാർ ക്ഷേത്രം തകർത്തത്. വരദരാജപുരത്തെ നദീതീരത്ത് കൈയേറിയ ഭൂമിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്ന് സർക്കാർ പറയുന്നു. സംഭവസ്ഥലത്ത് ആദായനികുതി വകുപ്പും അസിസ്റ്റന്റ് കമ്മീഷണറും സന്ദർശനം നടത്തി.

നിയമവിരുദ്ധമായി കൈയടക്കിയ ഭൂമിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അധികാരികൾ ക്ഷേത്രത്തിന്റെ ട്രസ്റ്റിന് 3 തവണ നോട്ടീസ് നൽകിയിട്ടുണ്ട്. സർക്കാറിന്റെ ഈ പ്രവർത്തികളിൽ പ്രതിഷേധിച്ചു കൊണ്ട് നിരവധി ഹിന്ദു ഭക്തന്മാർ പ്രദേശത്ത് തടിച്ചു കൂടിയിരുന്നു. ഇതിൽ പ്രതിഷേധിച്ച 20 പേരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

25 വർഷം മുൻപാണ് 50 സെന്റ് ഭൂമിയിൽ ക്ഷേത്രം നിർമ്മിച്ചത്. കുറച്ച് വർഷങ്ങൾക്കു മുമ്പാണ് ക്ഷേത്രം നിർമ്മിച്ചത് അനധികൃത ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നോട്ടീസ് അയക്കുന്നത്. ക്ഷേത്രം തകർക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്തിനാണ് ക്ഷേത്രം തകർത്തതെന്ന് ചോദിച്ചു കൊണ്ട് നിരവധി ഭക്തന്മാർ രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രവർത്തിയിലൂടെ ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തുകയാണ് എം.കെ സ്റ്റാലിന്റെ സർക്കാർ ചെയ്തതെന്ന ആരോപണവും ഉയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button