CricketLatest NewsNewsSports

വിസ്മയ താരത്തിന് അത്ഭുതകരമായ നേട്ടം, അഭിനന്ദങ്ങള്‍ പൊളളാര്‍ഡ്: ബുമ്ര

മുംബൈ: കരിയറിൽ 600-ാം ടി20 മത്സരം പൂര്‍ത്തിയാക്കിയ വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡിന് അഭിനന്ദനവുമായി ഇന്ത്യന്‍ പേസർ ജസ്പ്രീത് ബുമ്ര. ദ ഹണ്ട്രഡ് ടൂര്‍ണമെന്റിലാണ് പൊള്ളാര്‍ഡ് 600-ാം മത്സരത്തിനിറങ്ങിയത്. ടി20യിൽ ഈ നേട്ടത്തിലെത്തിയ ആദ്യ താരമായ പൊള്ളാര്‍ഡിനെ അഭിനന്ദിച്ച് ബുമ്ര ട്വീറ്റ് ചെയ്തു.

‘600 മത്സരങ്ങള്‍! വലിയൊരു നാഴികക്കല്ലാണിത്. വിസ്മയ താരത്തിന് അത്ഭുതകരമായ നേട്ടം. അഭിനന്ദങ്ങള്‍ പൊളളാര്‍ഡ്’ ബുമ്ര ട്വീറ്റ് ചെയ്തു. ലണ്ടന്‍ സ്പിരിറ്റ്‌സിനായാണ് ഹണ്ട്രഡില്‍ പൊള്ളാര്‍ഡ് കളിക്കുന്നത്. മത്സരത്തില്‍ പൊള്ളാര്‍ഡ് 11 പന്തില്‍ 34 റണ്‍സെടുത്തു. 600 ടി20 മത്സരങ്ങളില്‍ 11723 റണ്‍സും 309 വിക്കറ്റും പൊള്ളാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയും പൊള്ളാര്‍ഡ് തന്റെ കരിയറിൽ നേടിയിട്ടുണ്ട്.

Read Also:- പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ഭക്ഷണങ്ങള്‍!

101 ടി20 മത്സരങ്ങളില്‍ വിന്‍ഡീസ് കുപ്പായമണിഞ്ഞ പൊള്ളാര്‍ഡ് 25.30 ശരാശരിയില്‍ 135.14 പ്രഹരശേഷിയില്‍ 1569 റണ്‍സും നേടി. 83 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനങ്ങളില്‍ 82 വിക്കറ്റും ടി20യില്‍ 42 വിക്കറ്റും വീഴ്ത്തി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ ആണ് അവസാന ഏകദിനം കളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button