NewsLife StyleHealth & Fitness

പെട്ടെന്ന് അനുഭവപ്പെടുന്ന അതികഠിനമായ വയറുവേദനയുടെ കാരണങ്ങൾ ഇതാകാം

ചിലർക്ക് പ്രത്യേകതരം ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവ കഴിക്കുമ്പോൾ ദഹന പ്രശ്നങ്ങളും വയറുവേദനയും അനുഭവപ്പെടാറുണ്ട്

സാധാരണയായി എല്ലാവർക്കും വയറുവേദന അനുഭവപ്പെടാറുണ്ട്. വയറുവേദന അനുഭവപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളും ഉണ്ടാകാം. അസിഡിറ്റി, ഭക്ഷ്യ വിഷബാധ, ഭക്ഷ്യ അലർജി, അണുബാധ, ദഹന പ്രശ്നങ്ങൾ എന്നിവ പലപ്പോഴും വയറുവേദനയ്ക്ക് കാരണമാകാം. എന്നാൽ, ചിലർക്ക് പെട്ടെന്ന് അതികഠിനമായ വയറുവേദന അനുഭവപ്പെടാറുണ്ട്. ഇതിനോടൊപ്പം തോൾവേദന, കഴുത്തുവേദന, മലത്തിൽ രക്തത്തിന്റെ സാന്നിധ്യം തുടങ്ങിയവ ഉണ്ടായാൽ ഉടനടി ഡോക്ടറെ സമീപിക്കേണ്ടത് അനിവാര്യമാണ്. പെട്ടെന്ന് ഉണ്ടാകുന്ന വയറുവേദനയുടെ കാരണങ്ങൾ അറിയാം.

ചിലർക്ക് പ്രത്യേകതരം ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവ കഴിക്കുമ്പോൾ ദഹന പ്രശ്നങ്ങളും വയറുവേദനയും അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽ വയർ മുഴുവനും വേദന അനുഭവപ്പെട്ടേക്കാം. പിത്തസഞ്ചി, അൾസർ എന്നിവയുമായി ബന്ധപ്പെട്ടും വയറുവേദന ഉണ്ടാകാറുണ്ട്. ഇത്തരം വേദനകൾ പലപ്പോഴും വയറിന്റെ മുകൾ ഭാഗത്താണ് അനുഭവപ്പെടുന്നത്.

Also Read: കേടായ മാംസം സൂക്ഷിച്ചു: പ്രവാസികൾക്ക് ജയിൽ ശിക്ഷ വിധിച്ച് സൗദി അറേബ്യ

അടിവയറ്റിൽ അനുഭവപ്പെടുന്ന ശക്തമായ വേദന ഗ്യാസ് ഉള്ളതിന്റെ ലക്ഷണമാണ്. പലപ്പോഴും ഗ്യാസ് മൂലം ഉണ്ടാകുന്ന വയറുവേദന പലരും അവഗണിക്കാറാണ് പതിവ്. എന്നാൽ, ഇത്തരം വേദന ഉണ്ടായാൽ ഉടനെ തന്നെ ഡോക്ടറെ കാണണം. മൂത്രനാളിയിലെ അണുബാധ പലപ്പോഴും ശക്തമായ വയറുവേദനയ്ക്ക് കാരണമാകും. തുടർച്ചയായി വയറുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button