PathanamthittaKeralaNattuvarthaLatest NewsNews

സൂര്യപ്രിയയെ വീട്ടിൽ കയറി കൊലപ്പെടുത്തി സുജീഷ്, വീട്ടുകാർ വിവരമറിയുന്നത് പോലീസ് വീട്ടിലെത്തിയപ്പോൾ

പാലക്കാട്: ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ സുഹൃത്തായ യുവാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കിഴടങ്ങി. ഇന്ന് രാവിലെയായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിൽ ആരുമറിയാതെ എത്തിയ സുജീഷ് സൂര്യപ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം നടത്തിയ ശേഷം സുജീഷ് വീട്ടിൽ നിന്നിറങ്ങി നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു. സ്റ്റേഷനിലെത്തി കാര്യം പറഞ്ഞ്, കീഴടങ്ങി. വിവരമറിഞ്ഞ് പോലീസ് സംഘം ഉടൻ തന്നെ സൂര്യപ്രിയയുടെ വീട്ടിലെത്തി. പോലീസ് വീട്ടിലെത്തിയപ്പോഴാണ് കൊല നടന്ന വിവരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സൂര്യപ്രിയ. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സൂര്യപ്രിയയുടെ സുഹൃത്താണ് സുജീഷ്. കൊലപാതകം ചെയ്യാനുള്ള കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments


Back to top button