Latest NewsNewsLife StyleHealth & Fitness

ചായ കുടിക്കുന്നവർ അറിയാൻ

സ്ഥിരമായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവര്‍ ചൂട് ചായ കുടിച്ചാൽ അന്നനാളത്തില്‍ ക്യാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്നു പഠനം. ബീജിംഗിലെ പെക്കിംഗ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ജൂന്‍ എല്‍വിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.

ചൂടുള്ള ചായ സ്ഥിരമായ മദ്യപാനവും പുകവലിയും മൂന്ന് ശീലങ്ങൾ ഉള്ളവരില്‍ അര്‍ബുദം ഉണ്ടാകാനുള്ള സാദ്ധ്യത ഈ ശീലങ്ങള്‍ ഇല്ലാത്തവരെ അപേക്ഷിച്ച് അഞ്ച് മടങ്ങാണെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം നാല് ലക്ഷത്തിലധികം പേരാണ് അന്നനാളത്തിലെ ക്യാന്‍സര്‍ കാരണം മരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു.

Read Also : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 889 കേസുകൾ

നിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് അർബുദം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിമപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്ന് നില നിൽക്കുന്നത്. പുകവലിയാണ് ഇന്ത്യയിൽ ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള മുഖ്യകാരണം. ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്‌നേയഗ്രന്ഥി, ഉദരം, കരള്‍, വൃക്കകള്‍, വന്‍കുടല്‍, ആമാശയം, മലാശയം എന്നിവിടങ്ങളിലെ ക്യാന്‍സര്‍ ബാധയ്ക്ക് പുകവലി കാരണമാകുന്നു.

shortlink

Related Articles

Post Your Comments


Back to top button