Latest NewsIndia

ജഗദീപ് ധൻഖർ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗദീപ് ധൻഖർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർത്ഥിയായി മത്സരിച്ച ജഗദീപ് ധൻഖർ ഇതിനു മുൻപ് പശ്ചിമ ബംഗാൾ ഗവർണർ ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു.

എണ്ണം കൊണ്ട് ഇന്ത്യയുടെ പതിനാലാമത്തെ ഉപരാഷ്ട്രപതിയാണ് ജഗദീപ് ധൻഖർ. ഇന്ന് രാവിലെ 11:45നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ, രാഷ്ട്രപതി ദ്രൗപദി മുർമു ജഗദീപ് ധൻഖറിന് സത്യവാചകം ചൊല്ലിക്കൊടുക്കും.

Also read: കണക്കു തീർത്ത് സൈന്യം: രാഹുൽ ഭട്ടിന്റെയും അമ്രീൻ ഭട്ടിന്റെയും കൊലയാളിയെ കൊന്നുതള്ളി
ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറാം തീയതിയാണ് ജഗദീപ് ധൻഖർ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയെ പരാജയപ്പെടുത്തിയാണ്
ജഗദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം കരസ്ഥമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button