KeralaLatest NewsNews

യാഥാര്‍ത്ഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ : ജോയ് മാത്യു

വഴിയില്‍ കുഴിയുണ്ട് എന്നല്ല കുഴിയില്‍ വഴിയുണ്ട്' എന്ന് വായിക്കണം: ജോയ് മാത്യു

കൊച്ചി: വ്യാഴാഴ്ച റിലീസ് ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിരിക്കുന്നത്. ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണമാണ് ശ്രദ്ധ നേടിയത്. യാഥാര്‍ത്ഥ്യത്തെ സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളെന്ന് ജോയ് മാത്യു സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

Read Also: ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു

‘വഴിയില്‍ കുഴിയുണ്ട്, മനുഷ്യര്‍ കുഴിയില്‍ വീണ് മരിക്കുന്നുമുണ്ട്. സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് -ഈ യാഥാര്‍ത്ഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ ആള്‍രൂപങ്ങള്‍ക്ക് നമോവാകം. എന്നിട്ടും മതിയാകുന്നില്ലെങ്കില്‍
ന്നാ താന്‍ കേസ് കൊട്’ , അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘തിരുത്ത്, വഴിയില്‍ കുഴിയുണ്ട് എന്നല്ല കുഴിയില്‍ വഴിയുണ്ട് എന്നാണ് വായിക്കേണ്ടത്.’ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിനെ കൂടാതെ ബെന്യാമിന്‍, എഴുത്തുകാരി ശാരദക്കുട്ടി തുടങ്ങിയവരും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button