Latest NewsKeralaNews

കൊച്ചിയിൽ ഒരാളെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ: ട്രെയിനിൽ കയറി രക്ഷപ്പെട്ടതായി സംശയം

 

കൊച്ചി: കൊച്ചിയിൽ ഒരാളെ കുത്തിക്കൊന്ന കേസില്‍ പ്രതിക്കായി വ്യാപക തിരച്ചിൽ. മുളവുകാട് സ്വദേശി സുരേഷിനായാണ് തിരച്ചിൽ നടത്തുന്നത്. ഇയാൾ ട്രെയിനിൽ കയറി രക്ഷപ്പെട്ടതായാണ് സംശയം. സമീപത്തെ റെയിൽവേ ട്രാക്ക് വരെ പ്രതിയെത്തിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ മറ്റൊരു കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

 

ഇന്നലെ രാത്രിയാണ് എറണാകുളം ടൗൺ ഹാളിന് സമീപത്തെ ഹോട്ടലില്‍ അക്രമമുണ്ടായത്. കൊല്ലം സ്വദേശി എഡിസണാണ് കുത്തേറ്റ് മരിച്ചത്.

 

ഹോട്ടലിൽ വച്ച് മൂന്ന് പേർ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. എഡിസൺന്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button