KeralaLatest NewsNews

കേശവദാസപുരം മനോരമ കൊലക്കേസ്: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും

 

തിരുവനന്തപുരം: കേശവദാസപുരം മനോരമ വധക്കേസിലെ പ്രതി ആദം അലിയെ സംഭവ സ്ഥലത്തു കൊണ്ടുപോയി ഇന്ന്‌ തെളിവെടുത്തേക്കും.

ഇയാളെ കോടതി പത്തു ദിവസത്തെ പോലീസ് കസ്റ്റഡയിൽ വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ ഇത്‌ വരെയുള്ള നിഗമനം. ഒപ്പമുണ്ടായിരുന്നവർക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും അന്വേഷിക്കും. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്‍റെ നേതൃത്വത്തിലായിരിക്കും തെളിവെടുപ്പ് നടത്തുക.

മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button