Latest NewsNewsIndia

രജൗരി ഭീകരാക്രമണം: ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു

ശ്രീനഗർ: രജൗരി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു. റൈഫിൾമാൻ നിശാന്ത് മാലിക്കാണ് വീരമൃത്യു വരിച്ചത്. രജൗരി ജില്ലയിൽ വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻമാരായ മനോജ് കുമാർ, ലക്ഷ്മണൻ ഡി തുടങ്ങിയവരാണ് വീരമൃത്യു വരിച്ചത്.

Read Also: മസ്‌ക്കറ്റിൽ പോയ ഭർത്താവിനെ കണ്ടെത്തിയത് കരുവാറ്റയിൽ കന്യാസ്‌ത്രീയ്‌ക്കൊപ്പം : പരാതി നൽകി വീട്ടമ്മ

ഭീകരാക്രണത്തിൽ പരിക്കേറ്റ നാലു ജവാന്മാർ ചികിത്സയിൽ കഴിയുകയാണ്. അതേസമയം, ജമ്മു കശ്മീരിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ഭീകര വേട്ട തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 ഭീകരരെയാണ് സുരക്ഷാ സേന വകവരുത്തിയത്. 30 കിലോ ഐഇഡിയും പിടിച്ചെടുത്തു. ഈ വർഷം 136 ഭീകരരെയാണ് സൈന്യം വധിച്ചത് എന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇതിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും നുഴഞ്ഞുകയറി ഇന്ത്യയിൽ എത്തിയവരാണ്.

Read Also: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഇരുമ്പ് കമ്പി ഉപയോഗിച്ച് സ്ഥിരം മര്‍ദ്ദനം: പുറത്തുവന്നിരിക്കുന്നത് രണ്ടാനമ്മയുടെ ക്രൂരത

shortlink

Related Articles

Post Your Comments


Back to top button