Latest NewsNewsIndia

പള്ളിയിലെത്തിയ യുവതിയെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചു

ചെന്നൈ: പള്ളിയിലെത്തിയ മൂന്നു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. ശിവഗംഗ ജില്ലയിലെ കളയാര്‍കോവില്‍ സ്വദേശി ജോണ്‍ റോബര്‍ട്ട് (45) ആണ് അറസ്റ്റിലായത്. ശിശുക്ഷേമ വകുപ്പിന്റെ പരാതിയെത്തുടര്‍ന്ന് രാമേശ്വരം മണ്ഡപം പോലീസാണ് അറസ്റ്റുചെയ്തത്. മണ്ഡപത്തിനടുത്തുള്ള പള്ളിയിലെ വൈദികനാണ് ജോണ്‍ റോബര്‍ട്ട്.

പള്ളിയിലെത്തിയ മൂന്ന് പെണ്‍കുട്ടികളേയും യുവതിയേയും വൈദികന്‍ പീഡിപ്പിക്കുകയായിരുന്നു. ഇരകളായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ വിവരം ശിശുസംരക്ഷണ വകുപ്പിനെ അറിയിച്ചു. അവര്‍ പള്ളി സന്ദര്‍ശിച്ച് അന്വേഷണം നടത്തുകയും പരാതി നല്‍കിയ പെണ്‍കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ജോണ്‍ റോബര്‍ട്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് മണ്ഡപം പോലീസില്‍ പരാതി നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button