KeralaLatest NewsNews

സ്വാതന്ത്ര്യ ദിനത്തില്‍ പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ

യാത്രക്കാര്‍ക്ക് ഇളവുകള്‍ അനുവദിച്ച് മെട്രോയും ആഘോഷങ്ങളില്‍ പങ്കാളിയാവുന്നു

കൊച്ചി: രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. യാത്രക്കാര്‍ക്ക് ഇളവുകള്‍ അനുവദിച്ച് മെട്രോയും ആഘോഷങ്ങളില്‍ പങ്കാളിയാവുന്നു.

Read Also: നടുറോഡില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് പതിനഞ്ചിന് ഫ്രീഡം ടു ട്രാവല്‍ ഓഫര്‍ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പതിനഞ്ചാം തിയതി കൊച്ചി മെട്രോയില്‍ വെറും പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആര്‍എല്‍ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാര്‍ക്ക് നല്‍കുക. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നല്‍കിയാല്‍ മതിയാകും. ക്യൂആര്‍ ടിക്കറ്റുകള്‍ക്കും,കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button