KeralaLatest News

ഭാഗ്യദേവത എത്തിയത് ജപ്തിയുടെ വക്കിലായിരുന്ന കുടുംബത്തെ തേടി

ഹോട്ടൽ ഏറ്റെടുത്ത് നടത്തിയെങ്കിലും കോവിഡ് പ്രതിസന്ധിയിൽ നഷ്ടമുണ്ടായി. 

തൊടുപുഴ: വീട് വെയ്ക്കാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലായിരുന്ന കുടുംബത്തിന് ആശ്വാസവുമായി ഭാ​ഗ്യക്കുറി. ഹോട്ടൽ ഉടമയായ വെട്ടിമറ്റം തടിയിൽ അനൂപിനാണ് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്.

ഹോട്ടലിലെ പാചകക്കാരനായാണ് അനൂപിന്റെ തുടക്കം. പിന്നീട് ഹോട്ടൽ ഏറ്റെടുത്ത് നടത്തിയെങ്കിലും കോവിഡ് പ്രതിസന്ധിയിൽ നഷ്ടമുണ്ടായി.  ഇതിനിടെ വീടുപണിക്കായി 12 ലക്ഷം രൂപ ബാങ്കിൽനിന്ന് കടമെടുത്തിരുന്നു. അതിന്റെ തിരിച്ചടവ് മുടങ്ങി. പലിശ സഹിതം 17 ലക്ഷമായി. ഇപ്പോൾ ജപ്തിയുടെ വക്കിലായിരുന്നു.ഭാര്യയും മകളുമായി വീടുവിട്ടിറങ്ങേണ്ടി വന്ന അവസ്ഥയിലാണ് ‘പി.വൈ. 156579’ എന്ന നമ്പരിലുള്ള ലോട്ടറി ടിക്കറ്റിന്റെ രൂപത്തിൽ ഭാഗ്യം തേടിയെത്തിയത്.

ജൂലായ് 25-ന് വെങ്ങല്ലൂർ-കോലാനി ബൈപ്പാസിൽ എ.ടി. ഫുട്‌കോർട്‌സ് ആൻഡ് അച്ചായൻസ് തട്ടുകട എന്ന സ്ഥാപനം അനൂപ് സഹോദരൻ അലക്‌സും ചേർന്ന് തുടങ്ങിയിരുന്നു. അവിടെ പതിവായിവരുന്ന ലോട്ടറി വിൽപ്പനക്കാരൻ മേത്തൊട്ടി സ്വദേശി ശശിധരൻ നായരിൽനിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button