KeralaLatest NewsNews

ഗവര്‍ണര്‍ കൈവിട്ട കളി കളിക്കുന്നു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ഗവര്‍ണറുടെ ഇടപെടലുകള്‍ സംശയാസ്പദം, നിലപാട് ദുരൂഹത ഉയര്‍ത്തുന്നു: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് സംസ്ഥാന സര്‍ക്കാരിന് വിരുദ്ധമാണെന്ന പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ കൈവിട്ട കളി കളിക്കുകയാണെന്നും കുറ്റപ്പെടുത്തി. രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നതായും എന്ത് വില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Read Also: ‘വലിയ ഒത്തുചേരലുകൾ ഒഴിവാക്കുക’: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ

‘പാടില്ലാത്ത തരത്തിലുള്ള ഇടപെടലാണ് ഗവര്‍ണര്‍ നടത്തുന്നത്. നിലപാട് ദുരൂഹവും ജനാധിപത്യവിരുദ്ധവുമാണ്. ഗവര്‍ണറുടെ അഭിപ്രായങ്ങളോട് സിപിഎം പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. കടുത്ത നിലപാടിലേക്ക് ഗവര്‍ണര്‍ വന്നത് ഇപ്പോഴാണ്. അതുകൊണ്ടാണ് പരസ്യമായി അഭിപ്രായം പറയുന്നത്. സര്‍ക്കാരും ഗവര്‍ണറും യോജിച്ചു പോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണ്, അങ്ങനെയുള്ള പ്രവര്‍ത്തനമല്ല ഗവര്‍ണറുടെ ഭാഗത്തു നിന്നുണ്ടാകുന്നത്’, കോടിയേരി ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button