Latest NewsNewsBusiness

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി സോണി ഇന്ത്യ

എച്ച്ടി- എ 7000, എച്ച്ടി- എ9 തുടങ്ങിയ പ്രീമിയം സൗണ്ട് ബാറുകളുടെ വിപുലമായ ശ്രേണിയും കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്

വ്യത്യസ്ഥതരം ഓഫറുകളിലൂടെ ഓണത്തെ അതിഗംഭീരമായി വരവേൽക്കാൻ ഒരുങ്ങുകയാണ് സോണി ഇന്ത്യ. ഓണാഘോഷങ്ങളുടെ മുന്നോടിയായി ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ ഉൽപ്പന്നങ്ങൾക്കും പ്രത്യേക കിഴിവും ക്യാഷ് ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ബ്രാവിയ ടെലിവിഷനുകളുടെ ഏറ്റവും പുതിയ ശ്രേണിയാണ് അവതരിപ്പിച്ചിട്ടുള്ളത്.

എച്ച്ടി- എ 7000, എച്ച്ടി- എ9 തുടങ്ങിയ പ്രീമിയം സൗണ്ട് ബാറുകളുടെ വിപുലമായ ശ്രേണിയും കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ബ്രാവിയ ടെലിവിഷനുകൾക്ക് പ്രത്യേക ക്യാഷ് ബാക്ക് ഓഫർ നൽകിയിട്ടുണ്ട്. 30 ശതമാനം കിഴിവും 20,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. സൗണ്ട്ബാർ ശ്രേണിയിൽ ഉൾപ്പെട്ട ടെലിവിഷനുകൾക്ക് 15,000 രൂപ വരെയാണ് കിഴിവ് നൽകുന്നത്.

Also Read: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഫയൽ അദാലത്ത് തുടരും: എം വി ഗോവിന്ദൻ മാസ്റ്റർ

ടെലിവിഷനുകൾക്ക് പുറമേ, ഫുൾ ഫ്രെയിം ക്യാമറകൾക്കും ഓഫർ നൽകിയിട്ടുണ്ട്. സെപ്തംബർ 11 വരെയാണ് ഓണം ഓഫറിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കുക. കേരളത്തിലെ എല്ലാ പ്രധാന ടച്ച് പോയിന്റുകളിലും 6,000 ലധികം റീട്ടെയിൽ കൗണ്ടറുകളിലും ഓണം ഓഫർ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button