CricketLatest NewsNewsSports

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര: സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരങ്ങൾ പുറത്ത്

ഹരാരെ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു. റെഗിസ് ചകാബ്വ ടീമിനെ നയിക്കും. പരിക്കിനെ തുടര്‍ന്ന് പരമ്പര നഷ്ടമായ ക്രെയ്ഗ് ഇര്‍വിന് പകരമാണ് ചകാബ്വയെ പുതിയ നായകനായി തിരഞ്ഞെടുത്തത്. 17 അംഗ ടീമിനെയാണ് സിംബാബ്‌വെ പ്രഖ്യാപിച്ചത്. ഈ മാസം 18നാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് മൂന്ന് മത്സരങ്ങളും നടക്കുക.

രണ്ടാം ഏകദിനം 20നും മൂന്നാം മത്സരം 22നും നടക്കും. എല്ലാ മത്സരവും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ആരംഭിക്കുക. പരിക്ക് കാരണം ബ്ലെസിംഗ് മുസറബാനി, ടെന്‍ഡൈ ചടാര, വെല്ലിംഗ്ടണ്‍ മസകാഡ്‌സ എന്നിവരില്ലാതെയാണ് സിംബാബ്‌വെ ഇറങ്ങുക.

സിംബാബ്‌വെ ടീം: റ്യാന്‍ ബേള്‍, റെഗിസ് ചകാബ്വ (ക്യാപ്റ്റൻ), തനക ചിവാങ്ക, ബ്രാഡ്‌ലി ഇവാന്‍സ്, ലൂക് ജോങ്‌വെ, ഇന്നസന്റ് കയേ, തകുസ്വാന്‍ഷെ കെയ്റ്റാനോ, ക്ലൈവ് മന്റാന്റെ, വെസ്ലി മധെവേരെ, ടഡിവാന്‍ഷെ മറുമാനി, ജോണ്‍ മസാര, ടോണി മുനോഗ്യ, റിച്ചാര്‍ ഗവാര, വിക്റ്റര്‍ ന്യൂച്ചി, സിക്കന്ദര്‍ റാസ, മില്‍ട്ടണ്‍ ഷുംബ, ഡൊണാള്‍ഡ് ടിരിപാനോ.

Read Also:- പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്!

ഇന്ത്യന്‍ ടീം: കെഎൽ രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button