CinemaMollywoodLatest NewsNewsEntertainmentMovie Gossips

അനുപം ഖേര്‍ വീണ്ടും മലയാളത്തിലേക്ക്: ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മുംബൈ: ദിലീപിനൊപ്പം സുപ്രധാന വേഷത്തിൽ ബോളിവുഡ് താരം അനുപം ഖേര്‍ എത്തുന്ന ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ എന്ന സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അനുപം ഖേര്‍ മലയാള സിനിമയിലേയ്ക്ക് വീണ്ടും എത്തുന്നത്. ദിലീപിനെ നായകനാക്കി റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹന്‍ലാലിനെ നായകനാക്കി 1990ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചിത്രത്തിലൂടെയാണ് അനുപം ഖേര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജോഷി സംവിധാനം ചെയ്ത പ്രജയിലും മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ബ്ലെസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘പ്രണയ’ത്തിലാണ് അനുപം ഖേര്‍ വീണ്ടും അഭിനയിച്ചത്. പ്രണയത്തിൽ ശ്രദ്ധേയമായ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്.

ഇ.പി. ജയരാജനെക്കാൾ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്ണൻ മാറരുത്: കെ. സുധാകരൻ

ദിലീപിനൊപ്പം ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷകളോടെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സംവിധാനത്തോടൊപ്പം റാഫി തന്നെയാണ് ‘വോയ്സ് ഓഫ് സത്യനാഥ’ന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്.

മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം റാഫി, സ്റ്റില്‍സ്- ഷാലു പേയാട്, പി.ആര്‍.ഒ- പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ഡിസൈന്‍- ടെന്‍ പോയിന്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button