Latest NewsNewsLife StyleHealth & Fitness

ഉറക്കവും ഹൃദ്രോഗവുമായി ബന്ധമുണ്ടെന്ന് വിദഗ്ധർ

ഉറക്കവും ഹൃദ്രോഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസ് പറയുന്നത്. ഹൃദയധമനികളിൽ പ്രശ്നങ്ങളുള്ളവരിലാണ് ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടാകുകയെന്നാണ് കണ്ടെത്തൽ.

ധമനികൾ ചെറുതാകുന്ന അവസ്ഥയുണ്ടാകുമ്പോൾ വളരെ കുറഞ്ഞ അളവിലേ രക്തവും ഓക്സിജനും ഹൃദയ പേശികളിലെത്തുകയുള്ളു. അത് ഹൃദയാഘാതത്തിനു കാരണമാകുന്നു. ഇത് നിസ്സാരമായി കാണേണ്ട ഒന്നല്ലെന്നും ഗൗരവമായി തന്നെ കൈകാര്യം ചെയ്യണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ഉറക്കം കുറയുന്നതുപോലെ തന്നെ കൂടുതലായുള്ള ഉറക്കവും ആരോഗ്യത്തിനു പ്രശ്നങ്ങൾ ഉള്ളതിന്റെ സൂചനയാണ്.

Read Also : ‘ഹർ ഘർ തിരംഗ’: പതാക ഉയർത്താൻ ജനങ്ങൾക്ക് ആദ്യം വീട് വേണം, വിമർശനവുമായി ഉദ്ധവ് താക്കറെ

ഹിരോഷിമയിലെ പന്ത്രണ്ടായിരത്തിലധികം വരുന്ന താമസക്കാരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെയൊരു കണ്ടെത്തൽ. ഉറക്കമില്ലാത്തവരിൽ കാർഡിയോവാസ്കുലർ അസുഖങ്ങൾക്കുള്ള സാധ്യത ഏറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button