Latest NewsIndia

ഗോവ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്ര നേട്ടം: കോൺഗ്രസിനെ അപ്രസക്തമാക്കി 186 ൽ 140 സീറ്റിലും വിജയം

പനാജി : ഗോവ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയവുമായി ബിജെപി. 186 ൽ 140 സീറ്റുകളിലും ബിജെപി വിജയം കൊയ്തു. ഓഗസ്റ്റ് 10 നാണ് സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെ ഈ ചരിത്ര നേട്ടത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.

‘നിയമസഭയിലും ലോക്‌സഭയിലും മുന്നേറിയ ബിജെപി ഇപ്പോൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വിജയക്കൊടി പാറിച്ചിരിക്കുകയാണ്. 186 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 140 സീറ്റുകളിലും പാർട്ടി വിജയം നേടി.’ ഈ വിജയം കേന്ദ്ര കമ്മിറ്റി അംഗീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.

ഓഗസ്റ്റ് 10 ന് നടന്ന വോട്ടെടുപ്പിൽ 78.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ആദ്യമായാണ് ഒരു പാർട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇത്രയധികം സീറ്റുകളിൽ വിജയിക്കുന്നത് എന്നും ബിജെപി വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സദാനന്ത് ഷെട്ട് തനാവാഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button