KeralaLatest NewsNews

കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ബസ് തല്ലിത്തകർത്ത് സ്വകാര്യ ബസ് ജീവനക്കാർ

കൊച്ചി: കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ബസ് തല്ലിത്തകർത്ത് സ്വകാര്യ ബസ് ജീവനക്കാർ. കൊച്ചി, കലൂർ ഹൈസ്കൂളിന് മുന്നിൽ വച്ചാണ് സംഭവം. യാത്രക്കാരുമായി എറണാകുളത്തേയ്ക്കു വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് സ്വകാര്യ ബസ് ജീവനക്കാർ തല്ലിത്തകർത്തത്. സംഭവത്തിൽ മൂന്ന് ജീവനക്കാർ പിടിയിലായി. പിടിയിലായവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

നാട്ടുകാർ നോക്കി നിൽക്കെ ബസിന്റെ ചില്ലും മറ്റും അടിച്ചുതകർത്തായിരുന്നു ജീവനക്കാരുടെ പരാക്രമം. കോതമംഗലം ഡിപ്പോയിൽ നിന്നു യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് തകർത്തത്.

തൃപ്പൂണിത്തുറ എസ്.എൻ ജംങ്ഷനിൽ വച്ച് സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിന്റെ ഇടതുവശത്തു കൂടെ മുന്നോട്ടു പോകാൻ ശ്രമിച്ചു. ഇതു ബസുകൾ തമ്മിൽ ഉരയുന്നതിന് ഇടയാക്കുകയും കെ.എസ്.ആർ.ടി.സി ബസിനു തകരാറുണ്ടായത് ഡ്രൈവർ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ പേരിൽ വാക്കുതർക്കം ഉണ്ടാകുകയും സ്വകാര്യ ബസ് ജീവനക്കാർ വെല്ലുവിളിക്കുകയും ചെയ്തു.

പിന്നാലെ എത്തിയ സ്വകാര്യ ബസ് കലൂർ ഹൈസ്കൂളിനു മുന്നിൽ വച്ചു കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു നിർത്തുകയും കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ മൂന്ന് പേർ അസഭ്യം പറയുകയും ബസ് അടിച്ചു തകർക്കുകയുമായിരുന്നു. 20,000 രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് ഇവർക്കെതിരേ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments


Back to top button