Latest NewsIndia

ഹർ ഘർ തിരംഗ ക്യാംപെയിൻ: രാജ്യവ്യാപകമായി ലഭ്യമാക്കിയത് 20 കോടിയിലധികം പതാകകൾ

ഡൽഹി: ഇന്ത്യൻ സ്വാതന്ത്രദിനം ആഘോഷിക്കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് ഹർഘർ തിരംഗ ക്യാംപെയിൻ ആരംഭിക്കും. രാജ്യവ്യാപകമായി 20 കോടിയിലധികം പതാകകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികാരികൾ അറിയിച്ചു.

സംസ്കാരിക മന്ത്രാലയമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി, വീടുകളിൽ ദേശീയപതാക ഉയർത്തിക്കൊണ്ട് ഹർഘർ തിരംഗ ക്യാംപെയിൻ വിജയിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെയുള്ള രണ്ട് ദിവസങ്ങളിലാണ് ഗൃഹങ്ങളിൽ പതാക ഉയർത്തേണ്ടത്.

Also read: അക്രമി റുഷ്ദിയെ കുത്തിയത് 10-15 തവണ: ദൃക്സാക്ഷികൾ

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഇങ്ങനെ ഒരു പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു വന്നത്. ഇതിന്റെ സൗകര്യാർത്ഥം, പകലും രാത്രിയും പതാക ഉപയോഗിക്കാവുന്ന തരത്തിൽ ഫ്ലാഗ് കോഡ് സർക്കാർ മാറ്റിയിരുന്നു. ഫ്ലാഗ് കോഡ് മാറ്റിയതോടെ, ദേശീയ പതാകയുടെ ആവശ്യം ഉയർന്നിട്ടുണ്ടെന്ന് വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button