Independence DayLatest NewsIndiaNews

സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കി, ടിപ്പുവുമില്ല: കർണാടക സർക്കാർ പരസ്യം വിവാദത്തിൽ

ബംഗളൂരു: ഹർ ഘർ തിരംഗ പരസ്യത്തിൽ നിന്നും ജവഹർലാൽ നെഹ്‌റുവിനെയും ടിപ്പു സുൽത്താനെയും ഒഴിവാക്കി കർണാടക സർക്കാർ. ബി.എസ് ബൊമ്മൈ സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്ത്. ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ കർണാടക സർക്കാരിന്റെ പത്രപരസ്യത്തിനെതിരെയാണ് കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.

നെഹ്‌റുവിന്റെ വലിയ ആരാധകനായിരുന്ന തന്റെ പിതാവ് എസ്ആർ ബൊമ്മൈയെ ബി.എസ് ബൊമ്മൈ അപമാനിച്ചുവെന്ന് ജയറാം രമേശ് പറഞ്ഞു. നെഹ്‌റുവിനെ പരാമർശിക്കാത്ത കർണാടക സർക്കാർ പരസ്യത്തിൽ നിന്നെല്ലാം നെഹ്‌റു അതിജീവിക്കുമെന്ന് ജയറാം രമേശ് പറഞ്ഞു. സംഭവത്തിൽ പ്രതികരണവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കർണാടക മുഖ്യമന്ത്രിയെ ‘പാവ മുഖ്യമന്ത്രി’ എന്നാണ് കോൺഗ്രസ് നേതാവ് ബിഎം സന്ദീപ് വിശേഷിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നെഹ്‌റു ഇന്ത്യയിലെ ഒരു കേന്ദ്ര വ്യക്തിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button