Latest NewsKeralaNews

വിഘടനവാദികളുടെ മുദ്രാവാക്യം ഏറ്റെടുത്ത കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം: വി.മുരളീധരന്‍

കശ്മീരില്‍ വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ജലീല്‍ ഉയര്‍ത്തിയത്

 

കൊച്ചി: കശ്മീരില്‍ വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ജലീല്‍ ഉയര്‍ത്തിയതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. വിഘടനവാദികളുടെ മുദ്രാവാക്യം ഏറ്റെടുത്ത കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ജീവത്യാഗം ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകാർ: പി ജയരാജൻ

കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണ്. ആസാദ് കശ്മീര്‍ എന്ന ജലീലിന്റെ പ്രസ്താവന രാജ്യദ്രോഹമാണ്. ജലീലിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാള്‍ നിയമസഭയില്‍ തുടരുന്നത് നാടിന് അപമാനമാണെന്നും മുരളീധരന്‍ പറഞ്ഞു.

കെ.ടി ജലീല്‍ കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത്. ‘പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കശ്മീര്‍’ എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാറിന് ഭരണപരമായി പാക് അധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം’ എന്നിങ്ങനെയായിരുന്നു ജലീലിന്റെ പോസ്റ്റ്.

പഴയ സിമി നേതാവായ കെ.ടി ജലീലില്‍നിന്ന് ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. പാക്കധീന കശ്മീരിനെ കുറിച്ച് ആസാദ് കശ്മീര്‍ എന്ന ജലീലിന്റെ പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതക്കെതിരാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എം.എല്‍.എയായി തുടരാനാവില്ല. ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന പ്രയോഗം പാകിസ്താന്റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. ഭരണഘടന വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button