CricketLatest NewsNewsSports

വനിതാ ഐപിഎല്‍ ടൂര്‍ണമെന്‍റ് അടുത്ത മാര്‍ച്ചില്‍

മുംബൈ: വനിതാ ഐപിഎല്‍ ടൂര്‍ണമെന്‍റ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു മാസം നീണ്ടും നില്‍ക്കുന്ന ടൂര്‍ണമെന്‍റാവും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പുരുഷ ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്കിടക്ക് വനിതാ ടി20 ചലഞ്ച് ടൂര്‍ണമെന്‍റാണ് ബിസിസിഐ നടത്തുന്നത്. ഇതിന് പകരമാണ് പൂര്‍ണ വനിതാ ഐപിഎല്‍ വരുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് തൊട്ടുപിന്നാലെയായിരിക്കും വനിതാ ഐപിഎല്‍ നടത്തുക. ആദ്യ സീസണില്‍ അഞ്ച് ടീമുകളാകും ഉണ്ടാകുക. പിന്നീട് ഇത് ആറ് ടീമുകളായി വിപുലീകരിക്കും. വനിതാ ഐപിഎല്‍ ടീമുകളെ സ്വന്തമാക്കാന്‍ നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Read Also:- ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട്!

ഉടൻ തന്നെ ടീമുകള്‍ക്കായുള്ള ലേല നടപടികളിലേക്ക് ബിസിസിഐ കടക്കുമെന്നാണ് സൂചന. അടുത്തവര്‍ഷം വനിതാ ഐപിഎല്‍ തുടങ്ങുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ ഐപിഎല്‍ ടീമുടമകളായ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സുമെല്ലാം വനിതാ ടീമുകളെ സ്വന്തമാക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button