Latest NewsNewsLife Style

ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട്!

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായകമാണ്. ചർമത്തെ സംരക്ഷിക്കുന്നതിന് ബീറ്റ്റൂട്ട് എങ്ങനെയൊക്കെ ഉപയോ​ഗിക്കാമെന്ന് നോക്കാം..

മുഖത്തിന് നിറം കൂട്ടുന്നതിന് ബീറ്റ്റൂട്ട് ജ്യൂസാക്കി മുഖത്തിടുക. 10–15 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം. ബീറ്റ്റൂട്ടിലുള്ള വിറ്റാമിൻ സി ചർമത്തിന്റെ പിഗ്മെന്റേഷന്‍ തടയും. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് സഹായകരമാണ്.

ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മിക്സ് ചെയ്യുക. ഇതൊരു കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കുക. 10 മിനിറ്റിനുശേഷം കഴുകി കളയുക. കണ്ണിന് തണുപ്പേകാനും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം മാറാനും ഇത് സഹായിക്കും.

Read Also:- ഒരു നിശ്ചിത അളവിൽ പതിവായി ശർക്കര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകൾക്കും ബീറ്റ്റൂട്ട് നല്ലൊരു പ്രതിവിധിയാണ്. ചുണ്ടുകൾക്ക് സൗന്ദര്യം മാത്രമല്ല, ആരോഗ്യവും നൽകാൻ ബീറ്റ്റൂട്ടിന്റെ ഉപയോഗം സഹായകരമാണ്. ഇതിനായി രണ്ടു കാര്യങ്ങൾ ചെയ്യാം. ബീറ്റ്റൂട്ട് ജ്യൂസ് നേരിട്ട് ചുണ്ടിൽ പുരട്ടുന്നതാണ് ഒരു വഴി. ബീറ്റ്റൂട്ടിന്റെ കഷ്ണമെടുത്ത് അതിൽ പഞ്ചസാര പുരട്ടി ചുണ്ടിൽ പുരട്ടുക. മൃതകോശങ്ങളും കറുത്ത പാടുകളും നീക്കാൻ ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments


Back to top button