Latest NewsSaudi ArabiaNewsInternationalGulf

റീ-എൻട്രി വിസയിൽ പുറത്തുപോയി തിരിച്ച് വരാത്തവർക്ക് മൂന്നു വർഷത്തേക്ക് പ്രവേശന വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: രാജ്യത്ത് നിന്ന് റീ-എൻട്രി വിസയിൽ പുറത്തുപോയ ശേഷം നിശ്ചിത കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവർക്ക് മൂന്നു വർഷ പ്രവേശന വിലക്കുണ്ടെന്ന അറിയിപ്പുമായി സൗദി അറേബ്യ. ഹിജ്റ കലണ്ടർ പ്രകാരമായിരിക്കും ഇത് കണക്കാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. റീ-എൻട്രി വിസയുടെ കാലാവധി അവസാനിച്ച തീയതി മുതൽ മൂന്ന് വർഷത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.

Read Also: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വൻ ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി: നാല് പാക്- ഐ.എസ്.ഐ തീവ്രവാദികൾ അറസ്റ്റിൽ

മൂന്നു വർഷം കഴിയാതെ പുതിയ തൊഴിൽ വിസയിൽ വീണ്ടും സൗദിയിലേക്ക് വരാനാവില്ല. അതേസമയം, പഴയ അതേ തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്യാൻ പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ മൂന്നു വർഷ വിലക്ക് ബാധകമല്ല. തൊഴിലാളിയെ സ്വീകരിക്കാൻ സ്പോൺസർ എയർപോർട്ടിലെ ജവാസത്തിലെത്തണമെന്നത് മാത്രമാണ് ഇതിനായുള്ള നിബന്ധന.

Read Also: വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി റോയൽ ഒമാൻ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button