ThiruvananthapuramIndependence DayKeralaNattuvarthaLatest NewsNews

‘ജാതിമത വര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരണം’: സ്വാതന്ത്ര്യ ദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷം, സ്വാതന്ത്ര്യ സമരം മുന്നോട്ടുവെക്കുന്ന ഈ മഹത് മൂല്യങ്ങൾ സംരക്ഷിക്കണമെന്ന ഓർമ്മപ്പെടുത്തലാണെന്നും കേരളത്തിലെ പഴശ്ശി കലാപവും മലബാർ കലാപവും പുന്നപ്ര വയലാർ സമരവുമെല്ലാം വൈദേശിക ആധിപത്യത്തിനെതിരെ രൂപം കൊണ്ട ആ വലിയ സമരത്തിൻ്റെ വ്യത്യസ്ത രൂപങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ;

റീ-എൻട്രി വിസയിൽ പുറത്തുപോയി തിരിച്ച് വരാത്തവർക്ക് മൂന്നു വർഷത്തേക്ക് പ്രവേശന വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ
വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീര സ്വാതന്ത്ര്യ സമര പോരാളികളെ നമുക്ക് സ്മരിക്കാം. കൊളോണിയൽ ശക്തിക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി. ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തു നിൽപ്പായിരുന്നു അവർ നടത്തിയത്. അവർ ഉയർത്തിയ മുന്നേറ്റമാണ് സ്വാതന്ത്ര്യവും ഭരണഘടനാ അധിഷ്ഠിതവുമായ ജനാധിപത്യ വ്യവസ്ഥയെ നമ്മൾക്ക് സമ്മാനിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്.

കേരളത്തിലെ പഴശ്ശി കലാപവും മലബാർ കലാപവും പുന്നപ്ര വയലാർ സമരവുമെല്ലാം വൈദേശിക ആധിപത്യത്തിനെതിരെ രൂപം കൊണ്ട ആ വലിയ സമരത്തിൻ്റെ വ്യത്യസ്ത രൂപങ്ങളാണ്. സ്വാതന്ത്ര്യ സമരം പകർന്ന ഊർജത്തിൽ നിന്നാണ് ഭാഷാ സംസ്ഥാനങ്ങളുടെയും ഫെഡറൽ വ്യവസ്ഥയുടെയും ആശയരൂപീകരണം ഉണ്ടാവുന്നത്. അതിനാൽ, സ്വാതന്ത്ര്യ ദിനാഘോഷം, സ്വാതന്ത്ര്യ സമരം മുന്നോട്ടുവെക്കുന്ന ഈ മഹത് മൂല്യങ്ങൾ സംരക്ഷിക്കണമെന്ന ഓർമപ്പെടുത്തലാണ്.

പ്രിയ വര്‍ഗീസിന്റെ നിയമന വിവാദം: വിശദീകരണവുമായി സര്‍വ്വകലാശാല

രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസ്ഥ കൂടിയാണ് ഇത്. ജാതി, മത, വർഗീയ വേർതിരിവുകൾക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരാനുള്ള ആഹ്വാനം നമുക്ക് ഉച്ചയിസ്ഥരം മുഴക്കാം. പുരോഗതിയ്ക്കും സമത്വപൂർണമായ ജീവിതത്തിനുമായി കൈകോർക്കാം. സ്വാതന്ത്ര്യത്തിൻ്റെ 75ആം വാർഷികം ആ വിധത്തിൽ ഏറ്റവും അർത്ഥവത്താവട്ടെ. എല്ലാവർക്കും ഹൃദയപൂർവം സ്വാതന്ത്ര്യ ദിനാശംസകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button