Latest NewsUAESaudi ArabiaNewsInternational

എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും ഗ്രാൻഡ് മോസ്‌ക്കിലേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി അറേബ്യ

റിയാദ്: ഉംറ തീർത്ഥാടകർക്കൊപ്പം കുട്ടികളെ തീർത്ഥാടനത്തിൽ പങ്കെടുപ്പിക്കുന്നതിന് അനുമതി നൽകിയതായി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് തീർത്ഥാടകരെ അനുഗമിക്കുന്നതിന് പ്രത്യേക അനുമതികൾ ആവശ്യമില്ല. പെർമിറ്റ് കൂടാതെ തന്നെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തീർത്ഥാടകർക്ക് ഒപ്പം കൂട്ടാനുള്ള അവസരമാണ് ഇതോടെ ലഭിക്കുന്നത്.

Read Also: വൈവിധ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിന്റെ ഐക്യം ലോകം പഠിക്കേണ്ട വിഷയമാണ്: മോഹൻ ഭാഗവത്

അതേസമയം, അഞ്ച് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക പെർമിറ്റ് ആവശ്യമാണ്. അഞ്ച് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് Eatmarna ആപ്പിലൂടെ പെർമിറ്റ് എടുത്ത ശേഷം തീർത്ഥാടകർക്കൊപ്പം ഗ്രാൻഡ് മോസ്‌കിലേക്ക് പ്രവേശിക്കാമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Read Also: ശത്രുക്കളെ നിലംപരിശാക്കാൻ മാത്രമല്ല ലോക വേദിയിൽ കൈയ്യടി വാങ്ങാനും അറിയാം: അവിനാഷിനെ മെഡൽ ജേതാവാക്കിയത് ഇന്ത്യൻ ആർമി

shortlink

Related Articles

Post Your Comments

Related Articles


Back to top button