Latest NewsNewsBusiness

ഗോ ഫാഷൻ: ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നു

2021 ജൂൺ പാദത്തിൽ 19 കോടി രൂപയുടെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്

രാജ്യത്തെ വസ്ത്ര വിപണിയിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി പ്രമുഖ വസ്ത്ര ബ്രാൻഡായ ഗോ ഫാഷൻ ലിമിറ്റഡ്. ഗോ കളേഴ്സിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ വസ്ത്ര ബ്രാൻഡാണ് ഗോ ഫാഷൻ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് പ്രതിവർഷം ഏകദേശം 120 മുതൽ 130 വരെ സ്റ്റോറുകൾ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

2021 ജൂൺ പാദത്തിൽ 19 കോടി രൂപയുടെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. എന്നാൽ, പ്രവർത്തനം വിപുലീകരിച്ചതോടെ 2022 ജൂണിൽ അവസാനിച്ച പാദത്തിൽ 24.5 കോടി രൂപയുടെ ലാഭം കൈവരിക്കാൻ ഗോ ഫാഷന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ 35.6 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള ലാഭം രേഖപ്പെടുത്തിയത്.

Also Read: ഗ്രൂപ്പിൽ ഇനി ആർക്കൊക്കെ ചേരാമെന്ന് അഡ്മിൻ തീരുമാനിക്കും, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

‘നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും കമ്പനിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും സാധിച്ചിട്ടുണ്ട്’, സിഇഒ ഗൗതം സരോഗി പറഞ്ഞു. കൂടാതെ, ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി 12,177 ചതുരശ്ര അടി വിസ്തീർണമുള്ള വെയർഹൗസിംഗ് സൗകര്യം മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ ഉടൻ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button