Latest NewsUAENewsInternationalGulfQatar

നവംബർ 1 മുതൽ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധം: അറിയിപ്പുമായി ഖത്തർ

ദോഹ: നവംബർ 1 മുതൽ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ ഹയാ കാർഡ് നിർബന്ധമാണെന്ന് ഖത്തർ. ലോകകപ്പിനിടെ ഖത്തർ പൗരന്മാർക്കും പ്രവാസികൾക്കും രാജ്യത്തിന് പുറത്തു പോയി വരാൻ ഹയാ കാർഡ് വ്യവസ്ഥ ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ഗൂഢാലോചന: മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസി

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ, പ്രവാസി താമസക്കാർ ഉൾപ്പെടെ എല്ലാ രാജ്യത്ത് നിന്നുള്ള സന്ദർശകർക്കും പ്രവേശനത്തിന് ഹയാ കാർഡ് നിർബന്ധമാണ്.

നവംബർ 1 മുതൽ 2023 ജനുവരി 23 വരെയാണ് ഹയാ കാർഡ് എൻട്രി പെർമിറ്റായി കണക്കാക്കുന്നത്. നിലവിൽ മത്സര ടിക്കറ്റെടുത്തവർക്കുള്ള ഡിജിറ്റൽ ഹയാ കാർഡ് വിതരണമാണ് പുരോഗമിക്കുന്നത്. ലോകകപ്പ് സമയത്ത് സന്ദർശകർക്ക് ഹയാ കാർഡ് നിർബന്ധമാണെന്നിരിക്കെ മത്സരം കാണാൻ അല്ലാതെ ബിസിനസ്, വ്യക്തിഗത ആവശ്യങ്ങൾക്കായി ഖത്തറിലേക്ക് വരുന്നവർക്കുള്ള ഹയാ കാർഡ് നടപടി ക്രമങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: കശ്മീരിൽ ആദ്യ മൾട്ടിപ്ലെക്സ് തിയറ്റർ തുറക്കുന്നു: 30 വർഷത്തിനു ശേഷം സിനിമ കാണാനൊരുങ്ങി ജനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button