Latest NewsKeralaNews

കോഴിക്കോട് നാദാപുരത്ത് നിന്ന് കാണാതായ അനസിനെ കണ്ടെത്തി

കോഴിക്കോട്:  ഖത്തറിൽ നിന്ന് മടങ്ങിയ ശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി. കോഴിക്കോട് നാദാപുരത്ത് നിന്ന് കാണാതായ അനസാണ് തിരികെ എത്തിയത്. ഇന്ന് പുലർച്ചെ പോലീസ് കോഴിക്കോട് നടത്തിയ വാഹന പരിശോധനക്കിടെയാണ് കുടുംബത്തോടൊപ്പം ഇയാളെ കണ്ടെത്തിയത്.

കുടുംബത്തോടൊപ്പം ഡല്‍ഹിയിൽ ആയിരുന്നെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. അനസിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

കഴിഞ്ഞ മാസം 20ന് ഖത്തറിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ അനസിനെ കാണാനില്ലെന്ന് മാതാവ് പരാതി നൽകിയിരുന്നു. തുടർന്നാണ്, നാദാപുരം പോലീസ് അന്വേഷണം തുടങ്ങിയത്.

അനസ് നാട്ടിലെത്തിയതിന് തൊട്ടടുത്ത ദിവസം അജ്ഞാതരായ ഒരു സംഘം ആളുകൾ അനസിന്റെ ഭാര്യവീട്ടിലെത്തി ഇയാളെ അന്വേഷിക്കുകയും അനസ് ഒരു സാധനം ഖത്തറിൽ നിന്നു കൊണ്ടു വന്നിട്ടുണ്ടെന്നും അതു തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും അജ്ഞാതരായ പലരും അനസിനെ തേടിയെത്തി എന്നാണ് വീട്ടുകാർ പറയുന്നത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തിരോധാനമായിരിക്കാം ഇതെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button