AlappuzhaLatest NewsKeralaNattuvarthaNews

റെനീസ് തന്നെ വിവാഹം കഴിക്കും, നജ്‌ലയും കുട്ടികളും ഒഴിഞ്ഞുപോണം: കാമുകിയുടെ ഭീഷണി, പിന്നാലെ കൂട്ടമരണം

ആലപ്പുഴ: സക്കരിയ ബസാർ വാർഡിനെ ഞെട്ടിച്ച കൂട്ട ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ അവിഹിത ബന്ധമെന്ന് പോലീസ്. മേയ് പത്തിനാണ് നവാസ് മൻസിലിൽ റെനീസിന്റെ ഭാര്യ നജ്​ല അഞ്ചും ഒന്നരയും വയസ് പ്രായമുള്ള മക്കളെ കൊന്ന് ജീവനൊടുക്കിയത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് റെനീസ്. റെനീസ് നജ്‌ലയെ നിരന്തരമായി പീഡിപ്പിക്കുമായിരുന്നു. ഒപ്പം ഇയാളുടെ പരസ്ത്രീ ബന്ധവും ഇവർക്കിടയിൽ പ്രശ്നമായി. റെനീസിന്റെ കാമുകി ഷഹാനയുടെ ഭീഷണിയെ തുടർന്നാണ് സംഭവ ദിവസം നജ്‌ല ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

നജ്​ല അറിയാതെ ഭർത്താവ് റെനീസ് വീടിനുള്ളിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിലാണ് ഇതിന് തെളിവായ ദൃശ്യങ്ങൾ പതിഞ്ഞത്. പോലീസ് ക്വാർട്ടേഴ്സിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ റെനീസിന്റെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. സംഭവ ദിവസം ഷഹാന നജ്‌ലയുടെ അടുത്തെത്തി ഭീഷണിപ്പെടുത്തിയിരുന്നു. നജ്‌ലയുമായി ഹാളിൽവച്ച് ഷഹാന വഴക്കിടുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിന് ഒരു മണിക്കൂറിന് ശേഷമാണ് നജ്‌ല ആത്മഹത്യ ചെയ്തത്.

റെനീസ് തന്നെ വിവാഹം കഴിക്കാൻ പോകുകയാണെന്നും നജ്‌ലയും കുട്ടികളും ഒഴിഞ്ഞു പോകണമെന്നും ഷഹാന പറഞ്ഞതിനു പിന്നാലെയാണ് ആത്മഹത്യയെന്ന് നജ്‌ലയുടെ ബന്ധുക്കളും ആരോപിച്ചിരുന്നു. സംഭവത്തിൽ റെനീസിനെതിരെ കേസെടുത്തിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച റെനീസിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം കോടതിക്ക് റിപ്പോർട്ട് നൽകി. ഭാര്യയുടെയും മക്കളുടെയും മരണം റെനീസ് തത്സമയം കണ്ടിരിക്കാമെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button