Latest NewsIndiaNewsAutomobile

ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് 2022: മികച്ച പ്രകടനവുമായി ഹോണ്ട റേസിംഗ് ഇന്ത്യ

എംപി 250 വിഭാഗത്തിലാണ് രാജീവ് സേതു ഇന്ത്യയുടെ അഭിമാനമുയർത്തിയത്

ചരിത്ര നേട്ടവുമായി ഹോണ്ട റേസിംഗ് ഇന്ത്യ. എഫ്ഐഎം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് 2022 ലാണ് ഹോണ്ട റേസിംഗ് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചത്. ഏഷ്യയിലെ ഏറ്റവും കടുപ്പമേറിയ റോഡ് ചാമ്പ്യൻഷിപ്പിൽ ഹോണ്ട റേസിംഗ് ഇന്ത്യ താരം രാജീവ് സേതുവാണ് ചരിത്ര നേട്ടം കൈവരിച്ചത്. ചാമ്പ്യൻഷിപ്പിലെ ആദ്യ അഞ്ച് സ്ഥാനങ്ങൾ ഫിനിഷ് ചെയ്തതിനുശേഷമാണ് രാജീവ് സേതുവിന്റെ മുന്നേറ്റം.

എംപി 250 വിഭാഗത്തിലാണ് രാജീവ് സേതു ഇന്ത്യയുടെ അഭിമാനമുയർത്തിയത്. മൂന്നാം റൗണ്ടിലെ രണ്ടാമത്തെ റേസിംഗിൽ തന്നെ അഞ്ചാം സ്ഥാനത്ത് എത്താൻ രാജീവിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഇതാദ്യമായാണ് ഇന്ത്യയുടെ ഒരു സോളോ ടീം ആദ്യ അഞ്ചിൽ ഇടം നേടുന്നത്. കൂടാതെ, 11 പോയിന്റും ഹോണ്ട ടീമിന് കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ 25 -മത് എഡിഷനാണ് ഇത്തവണ നടക്കുന്നത്.

Also Read: ‘ആസാദി കാ അമൃത് മഹോത്സവ് ‘ സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം: പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button