KeralaLatest News

തിരുവനന്തപുരത്ത് കോർപ്പറേഷൻ മാലിന്യത്തിനൊപ്പം മുറിച്ചുമാറ്റിയ രണ്ട് കാലുകള്‍

തിരുവനന്തപുരം: മുട്ടത്തറയിൽ കോർപ്പറേഷൻ മാലിന്യ കേന്ദ്രത്തിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. മനുഷ്യ ശരീരത്തിലെ രണ്ട് കാലുകളാണ് കണ്ടത്തിയത്. പ്ലാന്‍റിലെ തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ശരീരഭാഗങ്ങള്‍ പൊലീസ് ശേഖരിച്ചു. ഫൊറന്‍സിക് പരിശോധന അടക്കം നടത്തും. അതേസമയം, ആശുപത്രി അവശിഷ്ടങ്ങളാണോ ഇതെന്ന് പൊലീസിന് സംശയമുണ്ട്. സംഭവത്തിൽ വലിയതുറ പൊലിസ് അന്വേഷണം തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button