Independence DayLatest NewsNewsSaudi ArabiaInternationalGulf

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം: ആശംസകൾ നേർന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ

ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം സാധ്യമാക്കിയ എല്ലാ വ്യക്തികളെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യക്കാർക്കും ഇന്ത്യയിലെ സുഹൃത്തുക്കൾക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ: വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരന് വീരമൃത്യു

ഇന്ത്യക്കാർക്കു രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്തതിന് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. സൗദി ജനതയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

സൗദിയിലെ തന്റെ സഹ ഇന്ത്യക്കാർക്കും സൗദി അറേബ്യയിലെ ജനങ്ങൾക്കും അവർ പങ്കിടുന്ന ബന്ധത്തിനും ഇന്ത്യ-സൗദി അറേബ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് അവർ നൽകുന്ന സംഭാവനകൾക്കും നന്ദി. കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾക്കും പ്രയത്‌നങ്ങൾക്കും നിങ്ങളുടെ തുടർപങ്കാളിത്തവും പിന്തുണയും പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Read Also: കുഴിയിൽ വീണുള്ള അപകടം പതിവ്: റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെടുമെന്ന് ഗവർണർ

shortlink

Related Articles

Post Your Comments

Related Articles


Back to top button