KeralaLatest NewsNews

അറിയാം വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച്…

 

ശരീരത്തിലെത്തുന്ന വിഷാംശങ്ങള്‍ പുറന്തള്ളുകയെന്നതാണ് വൃക്കയുടെ പ്രധാന ധര്‍മ്മം. ശരീരത്തിലെ ജലാംശവും, രക്തത്തിലെ ഉപ്പ്- ധാതുക്കള്‍ എന്നിവയുടെ അളവും ബാലൻസ് ചെയ്ത് നിര്‍ത്തുന്നതിനുമെല്ലാം സഹായിക്കുന്നത് വൃക്കയാണ്.

വൃക്കയുടെ പ്രവര്‍ത്തനത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നപക്ഷം അത് ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ബാധിക്കും. അതിനാല്‍, തന്നെ വൃക്കയുടെ ആരോഗ്യം ശ്രദ്ധയോടെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍, നമ്മുടെ ചില ശീലങ്ങള്‍ വൃക്കയെ ക്രമേണ അപകടത്തിലാക്കാം.

വേദനസംഹാരികളുടെ അധിക ഉപയോഗം ക്രമേണ വൃക്കയെ മോശമായി ബാധിക്കാം. ശരീരവേദന, തലവേദന, വാതം തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം കഴിക്കുന്ന വേദനസംഹാരികള്‍ ഇത്തരത്തില്‍ ഭാവിയില്‍ വിഷമത സൃഷ്ടിക്കാം. അതിനാല്‍, ഇവ കഴിക്കും മുമ്പ് ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുക. ഉപ്പിന്‍റെ ഉപയോഗം കൂടുന്നതും വൃക്കയെ ദോഷകരമായി ബാധിക്കാം. ഉപ്പിന്‍റെ അളവ് കൂടുന്നത് ബി.പി കൂടുന്നതിനും ഇടയാക്കാം. പ്രിസര്‍വേറ്റീവ്സ് ചേർത്ത് ഭക്ഷണം, എല്ലാ തരം പ്രോസസ്ഡ് ഫുഡ്സ് എന്നിവയെല്ലാം പരിമിതപ്പെടുത്തിയാല്‍ ഈ പ്രശ്നം വലിയൊരളവ് വരെ പരിഹരിക്കാം.

മുകളില്‍ സൂചിപ്പിച്ചത് പോലെ തന്നെ പ്രോസസ്ഡ് ഫുഡ് വളരെയധികം കുറയ്ക്കുന്നതാണ് ആകെ ആരോഗ്യത്തിനും വൃക്കയുടെ ആരോഗ്യത്തിനും നല്ലത്. ഇതില്‍ സോഡിയം മാത്രമല്ല ഫോസ്ഫറസും അളവില്‍ അധികമായിരിക്കും. ഇവയെല്ലാം തന്നെ വൃക്കയെ മോശമായി ബാധിക്കാം. മധുരം അധികം കഴിക്കുന്ന ശീലമുണ്ടോ? ഇതും ക്രമേണ വൃക്കയെ പ്രതിസന്ധിയിലാക്കാം. എന്ന് മാത്രമല്ല, പ്രമേഹം- ബിപി പോലുള്ള പ്രശ്നങ്ങള്‍ക്കും സാധ്യത കൂടുന്നു. ചായയിലോ കാപ്പിയിലോ ഇടുന്ന മധുരം മാത്രമല്ല- പലഹാരങ്ങള്‍, കേക്ക്, പേസ്ട്രി, മറ്റ് ബേക്കറികള്‍, ബ്രഡ് എന്നിവയെല്ലാം മധുരത്തിന്‍റെ അളവ് കൂട്ടാം.

ചിലര്‍ക്ക് പതിവായി ഉറക്കപ്രശ്നങ്ങളുണ്ടാകാം. അത്തരക്കാരിലും പിന്നീട് വൃക്ക ബാധിക്കപ്പെടാം. അതിനാല്‍, രാത്രിയില്‍ കൃത്യമായ ഉറക്കം ഉറപ്പിക്കണം. ശരീരത്തില്‍ ജലാംശം കുറയുന്നതും വൃക്കയ്ക്ക് അത്ര നല്ലതല്ല. പതിവായി ഇത്തരത്തില്‍ ആവശ്യത്തിന് ജലാംശം നില്‍ക്കുന്നില്ലെങ്കില്‍ അത് വൃക്കയ്ക്ക് സമ്മര്‍ദ്ദമായിരിക്കും. അതിനാല്‍, ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാൻ ഓര്‍മ്മിക്കുക.

വ്യായാമം പതിവാക്കുന്നത് ആകെ ആരോഗ്യത്തിനും ഓരോ അവയവങ്ങള്‍ക്കും നല്ലതാണ്. വ്യായാമമില്ലാത്ത ജീവിതരീതി പല തരത്തിലും നമ്മെ ബാധിക്കാം. വൃക്കയും ഇക്കൂട്ടത്തില്‍ ബാധിക്കപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button