Latest NewsNewsIndia

സ്ത്രീവിരുദ്ധത തുടച്ചുനീക്കാന്‍ ഓരോ പൗരന്മാരോടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യക്കാരായ പലരുടെയും വാക്കുകളിലും പ്രവൃത്തികളിലും സ്ത്രീകളെ അപമാനിക്കുന്ന രീതി കടന്നുവരുന്നുണ്ട്

ന്യൂഡല്‍ഹി : സ്ത്രീവിരുദ്ധത തുടച്ചുനീക്കാന്‍ ഓരോ പൗരന്മാരോടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളെ അപമാനിക്കുന്ന എല്ലാ രീതികളില്‍ നിന്നും നാം മുക്തമാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മനസിലെ ഒരു വേദനയാണ് ഈ പങ്കുവെക്കുന്നത്. ഇന്ത്യക്കാരായ പലരുടെയും വാക്കുകളിലും പ്രവൃത്തികളിലും സ്ത്രീകളെ അപമാനിക്കുന്ന രീതി കടന്നുവരുന്നുണ്ട്. അത്തരത്തില്‍ സ്ത്രീകളെ അധിക്ഷേപിക്കുകയില്ലെന്നും അത്തരമൊരു വാക്ക് പോലും ഉച്ഛരിക്കുകയില്ലെന്നും ഓരോ ഭാരതീയനും പ്രതിജ്ഞയെടുത്ത് മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Read Also: ടി. പത്മനാഭൻ മാപ്പു പറയണം: അശ്ലീല സാഹിത്യ പരാമർശത്തിനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര

സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് നാം തിരിച്ചറിയണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. അടിമത്തത്തിന്റെ എല്ലാ ചരടുകളും പൊട്ടിച്ചെറിയണമെന്നും മറ്റ് രാജ്യങ്ങളുടെ അംഗീകാരവും സര്‍ട്ടിഫിക്കറ്റും നോക്കി ഭാരതത്തിന് ഇരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശേഷിയിലും ഭാഷയിലും അഭിമാനമുണ്ടാകണം. കുടുംബമൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാജ്യം ലോകത്തിന് തന്നെ മാതൃകയാണെന്നും മോദി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് ദിവസത്തില്‍ കോടിക്കണക്കിന് വീടുകളിലാണ് ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി പതാക ഉയര്‍ന്നത്. ഇത് പലരെയും ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്ന രീതിയില്‍ വലിയ മാറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button