Latest NewsCricketNewsSports

ഇന്ത്യന്‍ ടീമിലെ റൊട്ടേഷന്‍ പോളിസിയെ പ്രശംസിച്ച് സല്‍മാന്‍ ബട്ട്

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ റൊട്ടേഷന്‍ പോളിസിയെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങള്‍ക്ക് കൂടുതലായി അവസരം നൽകുകയും ടീം ഇന്ത്യ മാനവവിഭവശേഷി കൂട്ടുന്നത് ഗംഭീരമാണെന്നും ബട്ട് വ്യക്തമാക്കി.

‘സമാന താരങ്ങളെ അണിനിരത്തി എല്ലാ പരമ്പരയും കളിക്കില്ല എന്നതിനാല്‍ ഇന്ത്യന്‍ ടീമില്‍ റൊട്ടേഷന്‍ പോളിസി സാധാരണമാണ്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങള്‍ക്ക് കൂടുതലായി അവസരം നല്‍കുന്നു. അതിനാല്‍ ഒട്ടേറെ ഓപ്‌ഷനുകളും കോംബിനേഷനുകളും ടീമിന് ലഭിക്കുന്നു. ചിലപ്പോള്‍ ഇത് വെല്ലുവിളിയാവാം’.

‘എങ്കിലും ബഞ്ചിലെ കരുത്ത് ഇത്തരം കോംബിനേഷനുകള്‍ ഒരുക്കാന്‍ സഹായകമാണ്. സിംബാബ്‌വെയില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ വിവിഎസ് ലക്ഷ്‌മണാണ്. ഇതോടെ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം ലഭിക്കുകയും ചെയ്യും. ടീം ഇന്ത്യ മാനവവിഭവശേഷി കൂട്ടുന്നത് ഗംഭീരമാണ്’ സല്‍മാന്‍ ബട്ട് പറഞ്ഞു.

Read Also:- ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!

സിംബാബ്‌വെ പര്യടനത്തിനും ഏഷ്യാ കപ്പിനും ഏറെ വ്യത്യസ്തതകളുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. സിംബാബ്‌വെക്കെതിരെ ഏകദിന മത്സരങ്ങളാണെങ്കില്‍ ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലാണ് നടക്കുക. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ സിംബാബ്‌വെയില്‍ ടീമിനെ നയിക്കുക കെഎല്‍ രാഹുലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button