KeralaLatest NewsNews

‘ഷാല്‍ ഐ റിമൈന്‍ഡ് യു സംതിങ്’: ‘നരസിംഹം’ ഡയലോഗുമായി ടി.ജെ. വിനോദ്

സത്യം എത്ര മൂടിവെച്ചാലും ഒരു നാള്‍ ഒരിടത്തത് പുറത്തു വരുമെന്ന് ടി.ജെ. വിനോദ്

കൊച്ചി: ഹൈബി ഈഡന്‍ എം.പിയുടെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് മറുപടി ‘നരസിംഹം’ ഡയലോഗെന്നു എറണാകുളം എം.എല്‍.എ അഡ്വ. ടി.ജെ. വിനോദ്.

ഹൈബി ഈഡന്‍ എം.പിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ തെളിവില്ലെന്ന് കോടതിയില്‍ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ച സംഭവത്തിലാണ് ടി.ജെ. വിനോദിന്റെ പ്രതികരണം. സത്യം എത്ര മൂടിവെച്ചാലും ഒരു നാള്‍ ഒരിടത്തത് പുറത്തു വരുമെന്ന് ടി.ജെ. വിനോദ് ഫേസ്ബുക്കില്‍ കുറിച്ചു.

read also: സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ അദ്ദേഹം തന്നെ: കുറ്റപ്പെടുത്തി ഇറാൻ

ടി.ജെ. വിനോദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഹൈബി ഈഡന്‍ എം.പിയുടെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് മറുപടി പറയാന്‍ നരസിംഹം എന്ന സിനിമയിലെ മമ്മൂക്കയുടെ വാക്കുകള്‍ കടമെടുക്കുകയാണ്…

“ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്, സൂര്യന്‍ ആ കറുത്തമറ വിട്ട് പുറത്ത് വരും.

അതുപോലെ തന്നെയാണ് സത്യവും… മൂടിവക്കാം…

വളച്ചൊടിക്കാം…

പക്ഷെ ഒരു നാള്‍ ഒരിടത്തത് സത്യം പുറത്തു വരും മിസ്റ്റര്‍ സൂപ്പരിന്റന്റ്‌ ഓഫ് പൊലീസ്…

ഷാല്‍ ഐ റിമൈന്‍ഡ് യു സംതിങ്, ഇറ്റ് ഈസ് ക്വയറ്റ്‌ അണ്‍ബിക്കമിംഗ്‌ ആന്‍ ഓഫീസര്‍”

– നന്ദഗോപാല്‍മാരാര്‍ (നരസിംഹം)

ഹൈബി ഈഡനെതിരായ ലൈംഗിക പീഡനക്കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എം.എല്‍.എയായിരിക്കെ സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

shortlink

Post Your Comments


Back to top button