Latest NewsIndia

തെലങ്കാനയിൽ ബിജെപി പദയാത്രയ്ക്ക് നേരെ ടിആർഎസ് ആക്രമണം: ഇരുവിഭാഗത്തിലെയും നിരവധി പ്രവർത്തകർക്ക് പരിക്ക്

ഹൈദരാബാദ്: സ്വാതന്ത്ര്യ സമരത്തിനിടെയുള്ള ബിജെപി പദയാത്രയ്ക്കിടെ സംഘർഷം. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതിയും (ടിആർഎസ്) ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തമ്മിലുള്ള രാഷ്ട്രീയ മത്സരം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. തിങ്കളാഴ്ച ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ശാരീരിക സംഘർഷം ഉണ്ടായി.

ഇന്ന് ജങ്കോവില്‍ പ്രജ സംഗ്രമ യാത്ര എത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങുന്നത്. ബിജെപിയുടെ പദയാത്രയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ടിആർഎസ് പ്രവർത്തകർക്ക് നേരെ തിരിച്ചടി ഉണ്ടായതോടെയാണ് കയ്യാങ്കളി ഉണ്ടായത്. സംഘര്‍ഷത്തില്‍ ഇരുപാര്‍ട്ടിയിലേയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍ നേതൃത്വം നല്‍കുന്ന പദയാത്രക്കിടെയായിരുന്നു സംഘർഷം. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. ഇന്ന് ജങ്കോവില്‍ പ്രജ സംഗ്രമ യാത്ര എത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങുന്നത്. ഇരു വിഭാഗങ്ങളും പരസ്പരം ആക്രമിക്കുകയായിരുന്നു. പരാതി ലഭിച്ചാല്‍ സംഭവത്തില്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button