Latest NewsNewsTechnology

221 ദശലക്ഷം സ്ട്രീമിംഗ് സബ്സ്ക്രൈബർമാർ, നെറ്റ്ഫ്ലിക്സിനെ പിന്തള്ളി ഡിസ്നി

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ സ്ട്രീമിംഗ് അവകാശം ഇത്തവണ വാൾട്ട് ഡിസ്നിക്ക് നഷ്ടപ്പെട്ടിരുന്നു

സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാമനായി വാൾട്ട് ഡിസ്നി. സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ നെറ്റ്ഫ്ലിക്സിനെ പിന്തള്ളിയാണ് ഡിസ്നി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം, വാൾട്ട് ഡിസ്നിക്ക് 221 ദശലക്ഷം സ്ട്രീമിംഗ് സബ്സ്ക്രൈബർമാരും നെറ്റ്ഫ്ലിക്സിന് 220.7 ദശലക്ഷം സ്ട്രീമിംഗ് സബ്സ്ക്രൈബർമാരുമാണ് ഉള്ളത്.

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ സ്ട്രീമിംഗ് അവകാശം ഇത്തവണ വാൾട്ട് ഡിസ്നിക്ക് നഷ്ടപ്പെട്ടിരുന്നു. ഈ തിരിച്ചടി ഡിസ്നിക്ക് ഇന്ത്യയിൽ നേരിയ തോതിൽ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഇതോടെ, ഇന്ത്യൻ വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് ഡിസ്നി താൽക്കാലികമായി പിന്നോട്ട് നീങ്ങിയിരിക്കുകയാണ്. അതേസമയം, ലോകത്താകമാനം 2024 സെപ്തംബർ അവസാനത്തോടെ 215 ദശലക്ഷത്തിനും 245 ദശലക്ഷത്തിനും ഇടയിൽ സബ്സ്ക്രൈബർമാരെ നേടാനാണ് ഡിസ്നി പദ്ധതിയിടുന്നത്.

Also Read: ജിയോ: ഉപയോക്താക്കൾക്കായി ‘ഇൻഡിപെൻഡൻസ് ഡേ’ ഓഫറുകൾ അവതരിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button