Latest NewsNewsIndia

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ സ്‌കൂളില്‍ എത്തിയത് മയക്കുമരുന്ന്

നിരവധി ആളുകള്‍ കൂടിയിരുന്ന് കറുപ്പ്, പോപ്പി ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ജയ്പ്പൂര്‍: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ സ്‌കൂളില്‍ എത്തിയത് മയക്കുമരുന്ന്. രാജസ്ഥാനിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ചീഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഓംപ്രകാശ് വിഷ്ണോയ് പറയുന്നതനുസരിച്ച്, ബാര്‍മറിലെ ഗുഡമലാനി പ്രദേശത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. നിരവധി ആളുകള്‍ കൂടിയിരുന്ന് കറുപ്പ്, പോപ്പി ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോ
പുറത്തായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: പുരുഷന്മാരെ ലേലം വിളിച്ച് സ്വന്തമാക്കുന്ന യുവതികൾ: ഇന്ത്യയിലെ ഈ ഗ്രാമത്തിലെ മേളയിൽ പങ്കെടുക്കാനെത്തുന്നത് നിരവധി പേർ

‘സ്വാതന്ത്ര്യദിന ചടങ്ങ് കഴിഞ്ഞ് ഒരു ഡസനോളം ആളുകള്‍ സ്‌കൂളില്‍ എത്തിയിരുന്നു. സംഭവത്തിന് ശേഷം വൈറലായ നാല് വീഡിയോകള്‍ അനുസരിച്ച്, പ്രതികള്‍ പരസ്പരം കറുപ്പും പോപ്പി തൊണ്ടും വിളമ്പുകയും അത് കഴിക്കുകയും ചെയ്തു’, വിഷ്ണോയ് പറഞ്ഞു.

സംഭവം അറിഞ്ഞ് അദ്ധ്യാപകര്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button