Latest NewsKeralaNews

‘വീട്ടിലും ട്യൂഷൻ സെന്ററിലും കെട്ടിയിട്ട് പീഡിപ്പിച്ചു’: അച്ഛന്റെ സുഹൃത്തുക്കൾ പീഡിപ്പിച്ച പെൺകുട്ടിയുടെ മൊഴി, അറസ്റ്റ്

തൃശൂർ: തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന റിപ്പോർട്ട് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തൃശൂർ പുന്നയൂർക്കുളത്താണ് ക്രൂരസംഭവം നടന്നത്. രണ്ട് മാസം മുൻപാണ് പെൺകുട്ടിയെ അച്ഛന്റെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ കാക്കാരികകഥ സ്വദേശി ഷാജി (26) അറസ്റ്റിലായി. മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്.

രണ്ട് മാസം മുൻപ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പല തവണ പീഡനത്തിനിരയായതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ വീട്ടിലും ട്യൂഷൻ സെന്ററിലും കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പീഡനത്തെ കുറിച്ച് അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും, എന്നാൽ ഇവർ വിവരം ആരെയും അറിയിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

സംഭവത്തിന് ശേഷം മാനസികമായി തളർന്ന പെൺകുട്ടി തന്റെ അധ്യാപികയോട് സംഭവം പറയുകയായിരുന്നു. തുടർന്ന് അധ്യാപിക പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയപ്പോൾ പെൺകുട്ടി പരാതി നൽകി. കഞ്ചാവിന് അടിമകളാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. ഇവർ മുൻപും കഞ്ചാവിന്റെ ഇടപെടലുകൾ നടത്തിയതായി പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button