KeralaLatest News

നെൽക്കൃഷിക്കായി ഒരുക്കിയിട്ട വയലിൽ ഇറങ്ങി: ആദിവാസി കുട്ടികൾക്ക് ക്രൂര മർദ്ദനം, ബൈപാസ് സർജറി കഴിഞ്ഞ കുട്ടിയ്ക്ക് പരിക്ക്

കല്പറ്റ: നെൽക്കൃഷിക്കായി ഒരുക്കിയിട്ട വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവം കൂടുതൽ വിവാദത്തിൽ. ബൈപാസ് സർജറിക്ക് വിധേയനായ കുട്ടിയെ അടക്കമാണ് മർദ്ദിച്ചത്. നടവയൽ നെയ്ക്കുപ്പം കോളനിയിലെ ആറും എഴും വയസ്സുള്ള കുട്ടികൾക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാർജ്ജ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് കേണിച്ചിറ പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പ്രതിയായ രാധാകൃഷ്ണൻ ഇപ്പോൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. വയലിൽ ഇറങ്ങി എന്നാരോപിച്ചാണ് വയലിന്റെ ഉടമയും അയൽവാസിയുമായ രാധാകൃഷ്ണൻ കുട്ടികളെ മർദ്ദിച്ചത്.

ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായിരുന്നു മർദ്ദനമേറ്റത്. ഇതിൽ ഒരു കുട്ടി ബൈപ്പാസ് സർജറി കഴിഞ്ഞ കുട്ടിയായിരുന്നു. കുട്ടികൾ അബദ്ധവശാൽ വയലിലേക്ക് പോയതാണെന്ന് കുട്ടികളുടെ മാതാവ് പറഞ്ഞു. വയലിൽ നിന്ന് മീൻ കോരിയെടുത്ത് വേറൊരു കുട്ടിയുടെ കൈയിലേക്ക് കൊടുക്കുകയായിരുന്നു. അപ്പോഴാണ് വയലിന്റെ ഉടമ വടിയുമായി വന്നത്. കുട്ടികളെ പേടിപ്പിച്ചു വിടാനായിരിക്കുമെന്നാണ് വിചാരിച്ചതെന്നും എന്നാൽ, ശീമക്കൊന്നയുടെ വടിയെടുത്ത് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button