Latest NewsIndia

എന്താണ് പാൻഗോങ്ങ് തടാകത്തിൽ ഇന്ത്യൻ സൈന്യം വിന്യസിച്ച എൽസിഎ വെസൽ?

ഏത് നിമിഷം വേണമെങ്കിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടേയ്ക്കാവുന്ന മേഖലയാണ് യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് അടുത്തുള്ള പ്രദേശമായ പാൻഗോങ്ങ് സോ തടാകം. ഇവിടെ ജോലി ചെയ്യുന്ന സൈനികർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പു വരുത്താൻ വേണ്ടി രണ്ടു പ്രത്യേക വാഹനങ്ങൾ കൂടി ഭരണകൂടം നൽകിയിരിക്കുന്നു.

ഇന്ത്യൻ സൈന്യം പുതുതായി വിന്യസിച്ച ജലയാനമാണ് ലാൻഡിംഗ് ക്രാഫ്റ്റ് അസോൾട്ട്, അഥവാ എൽസിഎ. അതിർത്തിയിലെ സുരക്ഷാ കൂടുതൽ ശക്തമാക്കാനാണ് പാൻഗോങ്ങ് തടാകത്തിൽ ഈ കരുത്തനെ വിന്യസിച്ചത്. സാധാരണ പട്രോളിങ് ബോട്ടുകളേക്കാൾ പ്രഹരശേഷി കൂടിയതാണ് എൽസിഎ.

Also read: എന്താണ് ചൈനയുടെ യുവാൻ വാങ്ങ് 5 കപ്പലിന്റെ പ്രത്യേകത?: ഇന്ത്യ ജാഗരൂകരാവുന്നതിന്റെ കാരണമിതാണ്

എല്ലാതരത്തിലുള്ള ആയുധങ്ങളും വഹിച്ച 35 സൈനികരെ കയറ്റാൻ ശേഷിയുണ്ട് ഇതിന്. മാത്രമല്ല, മിനിട്ടുകൾ കൊണ്ട് തടാകത്തിന്റെ ഏതുഭാഗത്തും എത്തിച്ചേരാനുള്ളത്ര കരുത്തുറ്റതാണ് എൽസിഎയുടെ എൻജിൻ. ഇതിനോടൊപ്പം തന്നെ, ഇൻഫൻട്രി പ്രൊട്ടക്ടഡ് മൊബൈലിറ്റി വെഹിക്കിൾ എന്നൊരു വാഹനവും കൂടി ചൈനീസ് അതിർത്തിയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. കരയിലൂടെ പട്രോളിംഗ് നടത്തുന്ന സൈനികർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ വേണ്ടിയാണ് ഈ കവചിത വാഹനം നിർമ്മിച്ചിരിക്കുന്നത്. ടാറ്റ അഡ്വാൻസ് സിസ്റ്റമാണ് ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഇത് നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button