Kallanum Bhagavathiyum
ThrissurLatest NewsKeralaNattuvarthaNews

പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

കണ്ടല്ലൂർ തെക്ക് ശാന്തി ഭവനത്തിൽ ഡി. ഗോപാകുമാറി(49)ന്റെ മൃതദേഹമാണ് ലഭിച്ചത്

ആറാട്ടുപുഴ: കൊച്ചിയിലെ ജെട്ടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കണ്ടല്ലൂർ തെക്ക് ശാന്തി ഭവനത്തിൽ ഡി. ഗോപാകുമാറി(49)ന്റെ മൃതദേഹമാണ് ലഭിച്ചത്.

ആറാട്ടുപുഴ കിഴക്കേക്കര മല്ലിക്കാട്ടുകടവു ഭാഗത്തു നിന്നാണ് ലഭിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെ നാട്ടുകാരാണ് കായൽത്തീരത്തടിഞ്ഞ ശരീരം കണ്ടത്.

Read Also : ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിയൂ

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് ഇയാൾ പാലത്തിൽ നിന്ന് താഴേക്കു ചാടിയത്. പാലത്തിൽ നിന്ന് ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് ഗോപകുമാർ ചാടുന്നത് കണ്ടത്. കായംകുളം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രണ്ടു ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ബുധനാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കാനിരിക്കെയാണ് ചാടിയ സ്ഥലത്തു നിന്ന് മൂന്നു കിലോമീറ്ററോളം വടക്കുമാറി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. അമ്മ: തങ്കമണി. ഭാര്യ: ആശ. മകൻ: ആദിശേഷൻ.

 

shortlink

Related Articles

Post Your Comments


Back to top button